Friday, December 12, 2025

ചിഹ്നങ്ങൾ (അൽത്താഫ് )

 തൃതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പാണ്. ബോർടുകുളായ ബോർഡുകൾ എല്ലാം നോക്കി നോക്കി പോവുകയാണ് ഞാൻ. എന്തൊരു മൊഞ്ചാണോ മനുഷ്യർക്ക്‌ അതിൽ.  ചെഞ്ചോപ്പിൽ അരിവാൾ ചുറ്റികക്കരികിലെ സഖാക്കൾക്കടുത്തും ജീയുടെ അനുഗ്രഹാശിസുകൾക്ക് താഴെ കേന്ദ്രത്തിലുള്ള പിടിയുടെ ഗർവിൽ നിൽക്കണ സിന്ദൂര കുറികളിട്ട ചേട്ടൻ-ചേച്ചിമാരുടെയടുത്ത് കോണിയുടെ ചോട്ടിൽ നിൽക്കണ താത്തമാരുടെയും ഇടയിൽ ഭരണം ഒരിക്കലും തരം കിട്ടാൻ സാധ്യത ഇല്ലെങ്കിലും ഉണ്ടെങ്കിലും  തെല്ലും വിദ്വേഷവും ഹൃദയത്തിൽ കാത്തു സൂക്ഷിക്കാത്ത വെള്ളച്ചന്ദനകുറിയിട്ട  സുസ്മേര വദനരായ കുറച്ചു കൈപ്പത്തി മനുഷ്യർ.  


No comments: